തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ മൊഴി നല്കാന് അശ്വതി ജ്വാലയോട് ഇന്ന് ഹാജരാകേണ്ടതില്ലെന്നും നോട്ടീസ് കിട്ടിയ ശേഷം ഹാജര...
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ മൊഴി നല്കാന് അശ്വതി ജ്വാലയോട് ഇന്ന് ഹാജരാകേണ്ടതില്ലെന്നും നോട്ടീസ് കിട്ടിയ ശേഷം ഹാജരായാല്‍ മതിയെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് അശ്വതി ജ്വാല ആരോപിച്ചു.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയുടെ കുടുംബത്തെ സഹായിക്കാനാണെന്ന് കാണിച്ച് അശ്വതി ജ്വാല പണപ്പിരിവ് നടത്തി എന്ന് ഡി.ജി.പിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നിജസ്ഥിതി അന്വേഷിക്കാന്‍ ഐ.ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ കേസെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം കേസില്‍ നഗരത്തിലെ ഒരുകൂട്ടം മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകരും അശ്വതിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഈ പരാതിക്ക് കാരണമായതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
COMMENTS