ചെന്നൈ: അന്യജാതി വിവാഹങ്ങള്‍ തടയാനായി ഹിന്ദു വിവാഹനിയമത്തില്‍ മാറ്റം വരുത്തി തമിഴ്‌നാട് സര്‍ക്കാരിന്റെ ആഭ്യന്തര സര്‍ക്കുലര്‍ പുറത്തിറങ്ങി...
ചെന്നൈ: അന്യജാതി വിവാഹങ്ങള്‍ തടയാനായി ഹിന്ദു വിവാഹനിയമത്തില്‍ മാറ്റം വരുത്തി തമിഴ്‌നാട് സര്‍ക്കാരിന്റെ ആഭ്യന്തര സര്‍ക്കുലര്‍ പുറത്തിറങ്ങി. പുതിയ നിബന്ധനകള്‍ അനുസരിച്ച് രക്ഷിതാക്കളുടെ അറിവോടെ മാത്രമെ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാകുകയുള്ളൂ.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27 നാണ് രജിസ്‌ട്രേഷന്‍ വകുപ്പ് ഐജിയുടെ രഹസ്യ ആഭ്യന്തര സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ചില നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുന്നതായിരുന്നു സര്‍ക്കുലര്‍.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരണം, രജിസ്റ്ററില്‍ നല്‍കുന്ന രക്ഷിതാക്കളുടെ പേരും വിലാസവും ശരിയാണെന്ന് ബോധ്യപ്പെടുത്താന്‍ രേഖകള്‍ ഹാജരാക്കണം, രക്ഷിതാക്കളില്‍ ആരെങ്കിലും മരിച്ചുപോയിട്ടുണ്ടെങ്കില്‍ അവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റും കൈവശം വയ്ക്കണം.
ഇത് സാധാരണ വ്യവസ്ഥകളായി തോന്നുമെങ്കിലും രഹസ്യമായി വിവാഹം കഴിക്കാന്‍ വരുന്നവര്‍ക്ക് ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ സാധിക്കണമെന്നില്ല. അന്യജാതിവിവാഹങ്ങള്‍ തടയുവാനുള്ള രഹസ്യനീക്കമാണ് ഇതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

COMMENTS