മുംബൈ: താരങ്ങളുടെ മക്കള്‍ സിനിമകളില്‍ വരുന്നത് സര്‍വ്വസാധാരണമായ കാര്യമാണ്. അവരെ സിനിമയില്‍ കാണുവാനായി ആരാധകരും കാത്തിരിക്കാറുണ്ട്. എന്നാ...
മുംബൈ: താരങ്ങളുടെ മക്കള്‍ സിനിമകളില്‍ വരുന്നത് സര്‍വ്വസാധാരണമായ കാര്യമാണ്. അവരെ സിനിമയില്‍ കാണുവാനായി ആരാധകരും കാത്തിരിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ബോളിവുഡ്ഡില്‍ നിന്നും ഒരു താരപുത്രിയുടെ വാര്‍ത്ത എത്തിയിരിക്കുന്നു. ബോളിവുഡ് കിങ് ഖാന് എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും ഷൂട്ടിനൊരുങ്ങുന്നു എന്നതാണ് വാര്‍ത്ത.
എന്നാല്‍ സിനിമയ്ക്ക് വേണ്ടിയല്ല സുഹാന ഷൂട്ടിനൊരുങ്ങുന്നത്. ഒരു മാഗസിന് വേണ്ടിയാണ് സുഹാനയുടെ ഫോട്ടോഷൂട്ട്.
ഒരു അവാര്‍ഡ് നിശയില്‍ വച്ചാണ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് മകളുടെ പുതിയ ഫോട്ടോഷൂട്ടിന്റെ കാര്യം വെളിപ്പെടുത്തിയത്.
മകള്‍ സുഹാന ഒരു മാഗസിനായി ഷൂട്ടിനൊരുങ്ങുന്നുവെന്നും ഈ വര്‍ഷം താന്‍ കാത്തിരിക്കുന്ന ഏറ്റവും എക്സൈറ്റിംഗ് ആയിട്ടുള്ള സംഭവമിതാണെന്നുമാണ് ഗൗരി പറഞ്ഞത്.
COMMENTS