തിരുവനന്തപുരം: ഇന്ത്യ - വിന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ തന്നെ നടത്താന്‍ തീരുമാനമായി. കേരള ക്രിക്കറ...
തിരുവനന്തപുരം: ഇന്ത്യ - വിന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ തന്നെ നടത്താന്‍ തീരുമാനമായി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കായികമന്ത്രി എ.സി.മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ശനിയാഴ്ച നടക്കുന്ന കേരള ക്രിക്കറ്റ് അസോസിയോഷന്റെ യോഗത്തില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് വച്ചു നടത്താന്‍ തീരുമാനിച്ചതെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. നവംബര്‍ ഒന്നിനാണ് മത്സരം നടക്കുന്നത്.
ഐ.എസ്.എല്ലിന്റേയും ക്രിക്കറ്റ് മത്സരത്തിന്റേയും സമയക്രമം ഒരുമിച്ച് വന്നതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഭാവിയില്‍ കൊച്ചിയിലും തിരുവനന്തപുരത്തും മാറി മാറി മത്സരം നടത്തുമെന്നും കൊച്ചിയില്‍ പുതിയ സ്റ്റേഡിയം പണിയാനുള്ള കെ.സി.എയുടെ ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ജയേഷ് ജോര്‍ജ്ജ് വ്യക്തമാക്കി.
എന്നാല്‍ ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് വച്ചു നടത്തണമെന്ന് ആവശ്യപ്പെട്ട സച്ചിന്‍ടെന്‍ഡുല്‍ക്കറിന് വിക്കറ്റ് തയ്യാറാക്കാന്‍ അറിയില്ലെന്നും കൊച്ചിയില്‍ ഫുട്ബാള്‍ മതിയെന്ന സച്ചിന്റെ നിലപാട് ബ്ലാസ്റ്റേഴ്‌സ് ഉടമയായതുകൊണ്ടാണെന്നും കെ.സി.എ സെക്രട്ടറി ആരോപിച്ചു.

COMMENTS