ന്യൂഡല്‍ഹി: നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ എന്തു ചെയ്തു എന്ന വിവരാവകാശ അപേക്ഷയ്ക്ക് റിസര്‍വ്വ് ബാങ്ക് മറുപടി നല്കി. നോട്ടുകള്‍ വ്യാ...
ന്യൂഡല്‍ഹി: നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ എന്തു ചെയ്തു എന്ന വിവരാവകാശ അപേക്ഷയ്ക്ക് റിസര്‍വ്വ് ബാങ്ക് മറുപടി നല്കി. നോട്ടുകള്‍ വ്യാജമല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം കരാറടിസ്ഥാനത്തില്‍ ഒഴിവാക്കുകയുമായിരുന്നുവെന്നാണ് ആര്.ബി.ഐ നല്കിയ മറുപടി.
വ്യക്തമായ പരിശോധനയ്ക്ക് ശേഷമാണ് നോട്ടുകള്‍ ഉപേക്ഷിച്ചതെന്നും അവ ചെറുകഷണങ്ങളാക്കുകയും കരാര്‍ നല്‍കുകയായിരുന്നെന്നും പുനരുപയോഗിച്ചിട്ടില്ലെന്നും ആര്.ബി.ഐ ആവര്‍ത്തിച്ച് വ്യക്തമാക്കി.
കള്ളപ്പണം ഇല്ലാതാക്കാനെന്ന പ്രഖ്യാപനത്തിലൂടെ 2016 നവംബര്‍ 8നാണ് ആര്.ബി.ഐ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാല്‍ നോട്ട് നിരോധനം സാമ്പത്തിക പരാജയമായിരുന്നുവെന്നും ചെറിയ ഗുണങ്ങള്‍ മാത്രമാണ് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയതെന്നുമായിരുന്നു 2017 ഓഗസ്റ്റ് 30ന് ആര്.ബി.ഐ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്.
COMMENTS