രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന രജനിയുടെ അവസാന ചിത്രമാകാന്‍ സാധ്യതയുള്ള കാലാ തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ചിത്രമാണ്. കബാലി...
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന രജനിയുടെ അവസാന ചിത്രമാകാന്‍ സാധ്യതയുള്ള കാലാ തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ചിത്രമാണ്. കബാലിക്കു ശേഷം രജനിയെ നായകനാക്കി യുവ സംവിധായകന് പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം കറുപ്പിന്റെയും ദളിതന്റെയും രാഷ്ട്രീയമാണ് പറയുന്നത്.
ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടിയും ഉണ്ടെന്ന തരത്തില്‍ വാര്‍ത്തയുണ്ടായിരുന്നു. മണിരത്നം ചിത്രം ദളപതിയില്‍ ഇരുവരും മുമ്പ് ഒന്നിച്ച് അഭിനയിച്ചിരുന്നു. തമിഴിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ദളപതി.
അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ വിശദീകരണവുമായി സംവിധായകന് രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലൊന്നിലേക്കായി മമ്മൂട്ടിയെ സമീപിച്ചിരുന്നു. പക്ഷേ, അതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല.
മമ്മൂട്ടിയോടൊപ്പം ജോലി ചെയ്യുക സന്തോഷകരമായ കാര്യമാണെന്നും ഭാവിയില്‍ അതിനുസാധിക്കിമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തില്‍ ബോളിവുഡ് നടന് നാനാ പടേക്കറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടി ചിത്രം അംബേക്കറില് നിന്നുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് സൂചന.
Keywords: Kaala, Rajinikanth, Mammootty, Pa Ranjith, Movie

COMMENTS