തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ വീണ്ടും വകുപ്പുതല നടപടിക്ക് ഒരുങ്ങുന്നു. ചട്ടം ലംഘിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതിയതിനാണ് ഇപ...
തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ വീണ്ടും വകുപ്പുതല നടപടിക്ക് ഒരുങ്ങുന്നു. ചട്ടം ലംഘിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതിയതിനാണ് ഇപ്പോള്‍ ജേക്കബ് തോമസിനെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ വകുപ്പ് തല അന്വേഷണം വീണ്ടുമുണ്ടാകാനാണ് സാധ്യത.
നിലവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രസംഗത്തിന് ജേക്കബ് തോമസിനെതിരെ അന്വേഷണം നടക്കുകയാണ്. അന്വേഷണ സമിതിയില്‍ നിന്നും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പിന്‍മാറി. വിജിലന്‍സ് അന്വേഷണം നേരിടുന്നതിനാല്‍ തുടരാനാകില്ലെന്ന് സിന്‍ഹ പറഞ്ഞു.
നേരത്തേ തനിക്കും കുടുംബത്തിനും സുരക്ഷാ ഭീഷണിയുണ്ടെന്നും സര്‍ക്കാര്‍ സംരക്ഷണം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ കോടതി ഇടപെട്ട് സുരക്ഷ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതിയും അദ്ദേഹത്തിനെതിരെ രൂക്ഷപരാമര്‍ശം നടത്തിയിരുന്നു.

COMMENTS