കൊല്‍ക്കത്ത: നഗ്ന ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിനു ശ്രമം. മനംനൊന്ത് മുപ്പതുകാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. സംഭവത്തില്...
കൊല്‍ക്കത്ത: നഗ്ന ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിനു ശ്രമം. മനംനൊന്ത് മുപ്പതുകാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ചണ്ഡിപുരില്‍ മാര്‍ച്ച് 17 നാണ് വീട്ടമ്മയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
മാസങ്ങള്‍ക്കു മുമ്പ് വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. ഫോണ്‍ ഒരു പത്താംക്ലാസുകാരന്റെ കൈയിലാണ് കിട്ടിയത്. ഫോണ്‍ വീട്ടമ്മയ്ക്കു പിന്നീട് തിരിച്ചുകിട്ടിയെങ്കിലും അതിലുണ്ടായിരുന്ന ചിത്രങ്ങള്‍ ചോര്‍ത്തിയെടുത്തു.
പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സംഘം ലൈംഗികബന്ധത്തിനു ശ്രമിച്ചു.
സംഘത്തിന്റെ ഭീഷണിക്കു വഴങ്ങാതെ വന്നതോടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. ഇതില്‍ മനംനൊന്താണ് വീട്ടമ്മ ജീവനൊടുക്കിയത്.
അറസ്റ്റിലായ നാലു പേരില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.
Keywords: Nude photos, House wife, black mail, suicide, arrest

COMMENTS