ന്യൂഡല്‍ഹി: സി.പി.എം കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കി. നേരത്തെ ടി.ഡി.പിയും വൈ.എസ്.ആര് കോണ്‍ഗ്രസും കോണ്‍ഗ്...
ന്യൂഡല്‍ഹി: സി.പി.എം കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കി. നേരത്തെ ടി.ഡി.പിയും വൈ.എസ്.ആര് കോണ്‍ഗ്രസും കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
കാസര്‍ഗോഡ് എം.പി പി.കരുണാകരനാണ് സി.പി.എമ്മിനു വേണ്ടി ലോക്സഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. ദില്ലിയില്‍ ചേര്‍ന്ന അവൈലബള്‍ പോളിറ്റ് ബ്യൂറോ യോഗത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കരുണാകരന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ടി.ഡി.പിയും വൈ.എസ്.ആര് കോണ്‍ഗ്രസും നല്കിയ നോട്ടീസ് സ്പീക്കറുടെ പരിഗണനയിലാണ്. കോണ്‍ഗ്രസ് നല്കിയ അടിയന്തരപ്രമേയ നോട്ടീസില്‍ ചൊവ്വാഴ്ച തങ്ങളുടെ അടിയന്തരപ്രമേയം പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം നാളെ തങ്ങളുടെ നോട്ടീസ് പരിഗണിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രില്‍ ആറിന് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ് അടിയന്തരപ്രമേയം അനുവദിക്കാന്‍ അവസരം തന്നില്ലെങ്കില്‍ തങ്ങളുടെ മുഴുവന്‍ എം.പിമാരും രാജിവയ്ക്കുമെന്ന് വൈ.എസ്.ആര് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
COMMENTS