ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഉപരാഷ്ട്രപത...
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും ചെന്നൈയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് ഭീഷണി സന്ദേശമെത്തിയത്.
ഹൈദരാബാദിനും ചെന്നൈയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ഒരു വിമാനക്കമ്പനിയുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 20 സര്‍വീസുകളാണ് ഈ കമ്പനി ഹൈദരാബാദിനും ചെന്നൈയിക്കുമിടയില്‍ നടത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

COMMENTS