ബംഗളൂരു: ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് എഫ്സി പുണെ സിറ്റിയെ പരാജയപ്പെടുത്തി ബംഗളൂരു എഫ്സി ഐഎസ്എല്‍ ഫൈനലില്‍ കടന്നു. സുനില്‍ ഛേത്രിയു...
ബംഗളൂരു: ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് എഫ്സി പുണെ സിറ്റിയെ പരാജയപ്പെടുത്തി ബംഗളൂരു എഫ്സി ഐഎസ്എല്‍ ഫൈനലില്‍ കടന്നു. സുനില്‍ ഛേത്രിയുടെ ഹാട്രിക് ഗോളുകളാണ് ബംഗളൂരുവിന്റെ ഫൈനല്‍ പ്രവേശം അനായാസമാക്കിയത്.
പുണെയുടെ ആശ്വാസ ഗോള്‍ ജൊനാഥന് ലൂക്കയാണ് നേടിയത്. ആദ്യ 15 മിനിറ്റില്‍ തന്നെ സുനില്‍ ഛേത്രി ടീമിനെ മുന്നിലെത്തിച്ചിരുന്നു. ഛേത്രിയുടെ ഗോളിന് ഒരു സാദ്ധ്യതയുമില്ലാത്ത ഹെഡ്ഡര്‍ പുണെ ഗോളിയും പ്രതിരോധനിരയും തമ്മിലുള്ള ആശയക്കുഴപ്പം കൊണ്ട് ഗോളായി കലാശിക്കുകയായിരുന്നു.
A spot in the #HeroISL final for @bengalurufc calls for a Viking Clap celebration with the fans!#ISLMoments #BENPUN #LetsFootball pic.twitter.com/jMhT3he4E9— Indian Super League (@IndSuperLeague) March 11, 2018
ഗോള്‍ വരയ്ക്കടുത്ത് ഛേത്രിയെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിന് 65 ാം മിനിറ്റില്‍ പുണെക്ക് റഫറി പെനാല്‍റ്റി വിധിച്ചു. ഛേത്രി തന്നെ പെനാല്‍റ്റി എടുത്ത് പന്ത് ചിപ്പ് ചെയ്ത് വലയിലിട്ടുകൊണ്ട് ലീഡ് ഉയര്‍ത്തി.
രണ്ടാം ഗോളിലും പുണെ പതറിയില്ല. അതിശക്തമായ ആക്രമണത്തിലൂടെ അവര്‍ ബംഗളൂരുവിനെ പൂട്ടാന്‍ നോക്കി. നിരന്തരം പുണെ ആക്രമണമഴിച്ചുവിട്ടു. ഗതികെട്ട് ഛേത്രി ഉള്‍പ്പെടെയുള്ളവര്‍ പിന്നാക്കം വന്ന് പ്രതിരോധിക്കുകയായിരുന്നു.
ഈ സീസണിലെ ഏറ്റവും മനോഹരമായൊരു ഗോളിലൂടെ, 35 വാര അകലെനിന്നുള്ള ഫ്രീ കിക്ക് ജൊനാഥന് ലൂക്ക വലയിലെത്തിച്ചതോടെ ബംഗളൂരു ഒന്നു വിറച്ചു. പുണെ ഇതോടെ കൂടുതല്‍ ആക്രമണകാരികളാവുകയും ചെയ്തു.
പക്ഷേ, 89 ാം മിനിറ്റില്‍ സ്വന്തം ഹാഫില്‍നിന്ന് കിട്ടിയ പന്ത് ഛേത്രി ബോക്സലേക്ക് കടന്ന് വലംകാല് ഷോട്ടിലൂടെ ഹാട്രിക് തികച്ച് ടീമിനെ ഫൈനലില്‍ എത്തിച്ചു.
സെമിയുടെ ആദ്യ പാദ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതിനാല്‍ ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമായിരുന്നു.
COMMENTS