ലക്നൗ: ഉത്തര്‍പ്രദേശില്‍ വായ്പ തിരിച്ച് നല്‍കിയില്ലെന്നാരോപിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്...
ലക്നൗ: ഉത്തര്‍പ്രദേശില്‍ വായ്പ തിരിച്ച് നല്‍കിയില്ലെന്നാരോപിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു.
ഉത്തര്‍പ്രദേശിലെ ബല്ലിയലിലെ ജജോളി ഗ്രാമത്തിലാണ് ക്രൂരമായ ആക്രമണം നടന്നത്.
മാര്‍ച്ച് എട്ടിനാണ് ജജോളിയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രേഷ്മ ദേവിയെ (45) മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. മുക്കാല്‍ ഭാഗവും പൊള്ളലേറ്റ രേഷ്മയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പ്രതികളില്‍നിന്ന് 20,000 രൂപ രേഷ്മ വായ്പ എടുത്തിരുന്നു. പണം തിരിച്ച് നല്‍കിയിട്ടും പലിശ ആവശ്യപ്പെട്ട് ഇരുവരും രേഷ്മയെ നിരന്തരമായി ശല്യം ചെയ്തിരുന്നുവെന്നും ഇതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി.
COMMENTS