കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതിഭാഗത്തിന് നല്‍കാനാവുമെന്ന് അറിയിക്കണമെന്ന് പ്രോസിക്യൂഷനോട് എറണാകുളം പ്രിന്‍സിപ്പല്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതിഭാഗത്തിന് നല്‍കാനാവുമെന്ന് അറിയിക്കണമെന്ന് പ്രോസിക്യൂഷനോട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചു. രേഖകള്‍ നല്‍കാനാവാത്തതിന്റെ കാരണം വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
കേസ് ഏപ്രില്‍ പതിനൊന്നിലേക്ക് മാറ്റിവച്ചു. നേരത്തെ ഹൈക്കോടതിയില്‍ കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്റെ വക്കീലിനോട് ദൃശ്യങ്ങള്‍ എന്തിനാണെന്ന് കോടതി ചോദിച്ചിരുന്നു. അപ്പോള്‍ ദൃശ്യങ്ങളിലെ ശബ്ദത്തിന് വ്യത്യാസമുണ്ടെന്നും അതിനാല്‍ അതിന്റെ ആധികാരികത പരിശോധിക്കണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇപ്പോള്‍ പ്രോസിക്യൂഷനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
COMMENTS