ന്യൂഡല്‍ഹി: ആധാര്‍ അക്രൈസ്തവമാണെന്നും അതിനാല്‍ തന്നെ അത് നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നുംആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍...
ന്യൂഡല്‍ഹി: ആധാര്‍ അക്രൈസ്തവമാണെന്നും അതിനാല്‍ തന്നെ അത് നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നുംആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ആധാര്‍ പൈശാചികമാണെന്നും അതിനാല്‍ തന്നെ പന്ത്രണ്ടക്കത്തില്‍ ബന്ധിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് ജോണ്‍ എബ്രഹാം എന്നയാളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ആധാര്‍ ഇല്ലെന്ന കാരണത്താല്‍ മുംബൈ സെന്റ് സേവ്യേഴ്സ് കോളേജില്‍ മകന് പ്രവേശനം നിഷേധിച്ചതായും ജോണ്‍ എബ്രഹാം പരാതിയില്‍ പറയുന്നു.
എന്നാല്‍ ടാക്സ് അടക്കുന്നത് ക്രിസ്തീയമല്ലെന്ന് തോന്നിയാല്‍ താങ്കള്‍ എന്തു ചെയ്യുമെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. ആധാറും മതവിശ്വാസങ്ങളും സംബന്ധിച്ച കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചില്‍ ഹര്‍ജിക്കാരുടെ വാദം പൂര്‍ത്തിയായി. ഭരണഘടന നല്കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് സ്ഥാപിക്കാന്‍ നിരവധി വാദങ്ങള്‍ ഹര്‍ജിക്കാര്‍ മുന്നോട്ടുവെച്ചു. നാളെ മുതല്‍ ഈ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം തുടങ്ങും.

COMMENTS