കൊച്ചി: നടി രജിഷാ വിജയന് അഭിനയിക്കുന്ന ആദ്യ നാടകം ഹാന്‍ഡ് ഓഫ് ഗോഡ് വനിതാ ദിനമായ ഇന്ന് അരങ്ങിലെത്തും. ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ...
കൊച്ചി: നടി രജിഷാ വിജയന് അഭിനയിക്കുന്ന ആദ്യ നാടകം ഹാന്‍ഡ് ഓഫ് ഗോഡ് വനിതാ ദിനമായ ഇന്ന് അരങ്ങിലെത്തും. ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ പി.ആര് അരുണാണ് ഇതിന്റെ സംവിധായകന്.
ദൈവവും ദൈവത്തിന് മുന്നില്‍ വിവിധ സമസ്യകള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും. ഇതിന് ഉത്തരം തേടുന്നത് ദൈവവും കാണികളും ഒന്നിച്ച്. പ്രേക്ഷകരെ കൂടി പങ്കാളികളാക്കുന്ന ദൃശ്യാനുഭവം, അതാണ് ഹാന്‍ഡ് ഓഫ് ഗോഡ്. ആദ്യനാടകത്തില്‍ റാണിയുടെ വേഷത്തിലാണ് രജിഷ വിജയന് എത്തുന്നത്.
ഇംഗ്ലീഷിലും മലയാളത്തിലുമായാണ് നാടകാവതരണം. വനിതാ ദിനത്തില്‍ അരങ്ങിലെത്തുന്ന ഹാന്‍ഡ് ഓഫ് ഗോഡ് ലിംഗസമത്വത്തെക്കുറിച്ചാണ് പറയുന്നത്.
നടിയും മോഡലുമായ ജീലു ജോസഫും ഈ നാടകത്തിലഭിനയിക്കുന്നു. തൃപ്പൂണിത്തുറയിലെ റിവര്ബോണ് സെന്ററിലാണ് നാടകത്തിന്റെ ആദ്യ അവതരണം.
COMMENTS