ന്യൂഡല്‍ഹി: മാര്‍ച്ച് 31 നകം സംസ്ഥാനത്തെ എല്ലാ യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സംസ്...
ന്യൂഡല്‍ഹി: മാര്‍ച്ച് 31 നകം സംസ്ഥാനത്തെ എല്ലാ യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും ശിശു സംരക്ഷണ കേന്ദ്രങ്ങളും നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഓര്‍ഫനേജ് നിയമപ്രകാരവും ബാലനീതി നിയമപ്രകാരവുമുള്ള സൗകര്യങ്ങള്‍ താരതമ്യപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാനും സംസ്ഥാനത്തെ അനാഥാലയങ്ങളോട് കോടതി നിര്‍ദ്ദേശിച്ചു.
യത്തീംഖാനകള്‍ക്ക് ഇളവ് നല്കാന് കഴിയുമോയെന്ന് പിന്നീട് ആലോചിക്കും. നിലവില്‍ രജിസ്ട്രേഷന് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
COMMENTS