ന്യൂഡല്‍ഹി: ഒരു അഡാര്‍ ലൗവിലെ നായിക പ്രിയ വാര്യര്‍ തനിക്കെതിരെയുള്ള കേസുകള്‍ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സുപ്രീം ...
ന്യൂഡല്‍ഹി: ഒരു അഡാര്‍ ലൗവിലെ നായിക പ്രിയ വാര്യര്‍ തനിക്കെതിരെയുള്ള കേസുകള്‍ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
രാജ്യം ഉറ്റുനോക്കുന്ന കേസെന്ന് എതിര് ഹര്‍ജിക്കാരുടെ അഭിഭാഷകന് വാദിച്ചപ്പോള്‍ പബ്ലിസിറ്റിക്കുവേണ്ടിയാണോ ഹര്‍ജി നല്‍കിയതെന്ന് കോടതി ചോദിച്ചു.
കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന പ്രിയയുടെ അഭിഭാഷകന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം അംഗീകരിക്കുകയായിരുന്നു.
ഹൈദരാബാദിലും ഔറംഗബാദിലും പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകളിലെ തുടര്‍നടപടികല്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രിയ വാര്യരുടെ ആവശ്യം.
യൂ ട്യൂബില്‍ അപ്ലോഡ്ചെയ്തതിനാല് രാജ്യത്തിനകത്ത് ഇനിയും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഭാവിയില്‍ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ കേസെടുക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഈ ഹര്‍ജിയിലാണ് കേസുകള്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്.
COMMENTS