കൊച്ചി: എസ്ബി.ഐയുടെ സേവനങ്ങള്‍ സൗജന്യമാക്കില്ലെന്നും സേവന നിരക്കുകള്‍ എല്ലാ വര്‍ഷവും പുനപരിശോധിക്കുന്നുണ്ടെന്നും പരമാവധി കുറഞ്ഞ സേവന നിര...
കൊച്ചി: എസ്ബി.ഐയുടെ സേവനങ്ങള്‍ സൗജന്യമാക്കില്ലെന്നും സേവന നിരക്കുകള്‍ എല്ലാ വര്‍ഷവും പുനപരിശോധിക്കുന്നുണ്ടെന്നും പരമാവധി കുറഞ്ഞ സേവന നിരക്കാണ് എസ്.ബി.ഐ ഈടാക്കുന്നതെന്നും എസ്.ബി.ഐ ചെയര്മാന് രജനീഷ് കുമാര്‍ പറഞ്ഞു.
നീരവ് മോദിയുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ എസ്.ബി.ഐക്ക് ഇടപാടില്ലെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്കുമായി എസ്.ബി.ഐക്ക് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വജ്രാഭരണ മേഖലയില്‍ എസ്.ബി.ഐക്ക് വായ്പാ ഇടപാട് കുറവാണെന്നും ഇപ്പോഴുണ്ടായ തട്ടിപ്പ് എസ്.ബി.ഐയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹംആവര്‍ത്തിച്ചു.
ശക്തമായ ഓഡിറ്റിംഗും റിസര്‍വ് ബാങ്കിന്റെ ഓഡിറ്റിംഗും എല്ലാ ബാങ്കിലുമുണ്ട്. പിന്നെ ഇത്തരത്തിലുള്ള തട്ടിപ്പ് ഉണ്ടായതെങ്ങനെയാണെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കാണ് വിശദീകരിക്കേണ്ടത്.
എസ്.ബി.ഐയുടെ എന്‍.ആര്.ഐ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവെയാണ് എസ്.ബി.ഐ ചെയര്മാന് ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്.
COMMENTS