ന്യൂഡല്‍ഹി: പലിശ നിരക്കില്‍ ഒരു മാറ്റവും വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞാണ് റിസര്‍വ് ബാങ്ക് വായ്...
ന്യൂഡല്‍ഹി: പലിശ നിരക്കില്‍ ഒരു മാറ്റവും വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞാണ് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചത്.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും.
അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. അടുത്ത ആറു മാസത്തിനുള്ളില്‍ പണപ്പെരുപ്പം 5.6 വരെ ഉയര്‍ന്നേക്കാവുന്ന സാഹചര്യത്തിലാണ് പലിശ നിരക്കില്‍ മാറ്റം വരുത്താതിരുന്നതെന്ന് ആര്.ബി.ഐ ഗവര്‍ണ്ണര്‍ പറഞ്ഞു.
COMMENTS