തിരുവനന്തപുരം: ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് സ്വന്തം നിലയില്‍ പരിശോധനയും ചികിത്സയും നടത്താന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അവ...
തിരുവനന്തപുരം: ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് സ്വന്തം നിലയില്‍ പരിശോധനയും ചികിത്സയും നടത്താന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അവര്‍ക്ക് മാത്രമായി കൗണ്‍സില്‍ വേണമെന്ന ആവശ്യവും സര്‍ക്കാര്‍ തള്ളി. അതിനാല്‍ തന്നെ ഇനി മുതല്‍ പേരിനൊപ്പം ഡോക്ടര്‍ എന്ന പദവി ചേര്‍ക്കാനാവില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ഫിസിയോതെറാപ്പി കോഴ്സ് പാരാമെഡിക്കല്‍ കോഴ്സ് മാത്രമാണെന്നും ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഫിസിയോതെറാപ്പിസ്റ്റുകളുടെ സ്വതന്ത്ര ചികിത്സ വ്യാപകമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സര്‍ക്കാരിന് നല്കിയ പരാതിയിലാണ് ഈ ഉത്തവുണ്ടായിരിക്കുന്നത്.
കഴിഞ്ഞ യു.ഡി.ഫ് ഭരണകാലത്ത് സ്വതന്ത്ര ചികിത്സ അനുവദിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അതിനെതിരെ ഫിസിയോതെറാപ്പിസ്റ്റുകള്‍ കോടതിയുടെ സ്റ്റേ വാങ്ങിയാണ് പ്രാക്ടീസ് തുടര്‍ന്നത്.
ആ തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്.
COMMENTS