ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്നിന് കാറപകടത്തില്‍ പരിക്കേറ്റു. രാജസ്ഥാനില്‍ വച്ചാണ് അപകടമുണ്ടായത്. അപകടത്തില...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്നിന് കാറപകടത്തില്‍ പരിക്കേറ്റു. രാജസ്ഥാനില്‍ വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ യശോദ ബെന്നിന്റെ കൂടെയുണ്ടായിരുന്ന ആള് മരിച്ചു.
ബാരന് ജില്ലയിലെ കോട്ട ചിറ്റൂര്‍ ഹൈവേയില്‍ വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ യശോദ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ബാരനിലെ ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ് അപകടമുണ്ടായത്.
അധ്യാപികയായ യശോദ ബെന്‍ അടുത്തിടെയാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വഡോദരയില്‍ നാമനിര്‍ദ്ദേശത്തോടൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് മോദി താന്‍ വിവാഹിതനാണെന്ന് വ്യക്തമാക്കിയത്.
പത്രികയിലെ കോളങ്ങള്‍ ഒഴിച്ചിട്ടാല്‍ അയോഗ്യരാക്കുമെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അന്ന് വിവാഹിതനാണെന്ന് മോദി വ്യക്തമാക്കിയത്. നേരത്തെയുള്ള തെരഞ്ഞെടുപ്പുകളില്‍ മോദി ഈ കോളം പൂരിപ്പിച്ചിരുന്നില്ല.
COMMENTS