അയോധ്യ: അയോധ്യ റെയില്വേസ്റ്റേഷന് രാമക്ഷേത്രത്തിന്റെ അതേ മാതൃകയില്‍ പുതുക്കി പണിയുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്...
അയോധ്യ: അയോധ്യ റെയില്വേസ്റ്റേഷന് രാമക്ഷേത്രത്തിന്റെ അതേ മാതൃകയില്‍ പുതുക്കി പണിയുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ഇതിനായുള്ള പദ്ധതി നിര്‍ദ്ദേശം റെയില്‍വേ മന്ത്രാലയം കേന്ദ്ര മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ റെയില്‍വേസ്റ്റേഷനില്‍ 200 കോടിയുടെ നവീകരണപദ്ധതികള്‍ക്ക് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമഭക്തര്‍ക്കായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുമായും ബന്ധിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും.
അയോധ്യയില്‍ നിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങും. റെയില്‍വേ സ്റ്റേഷന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണവും തുടങ്ങുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
COMMENTS