കോഴിക്കോട്: സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയപ്പോള്‍ വ്യാജ മദ്യം വര്‍ദ്ധിച്ചുവെന്നും മയക്കു മരുന്ന് ഉപയോഗം കൂടിയെന്നും മുഖ്യമന്ത്ര...
കോഴിക്കോട്: സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയപ്പോള്‍ വ്യാജ മദ്യം വര്‍ദ്ധിച്ചുവെന്നും മയക്കു മരുന്ന് ഉപയോഗം കൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് മദ്യശാലകള്‍ തുറന്നുകൊണ്ട് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചത്. ഇതുവഴി പൊതുസമൂഹത്തിന് ദോഷകരമല്ലാത്ത രീതിയാണ് സര്‍ക്കാര്‍ അവലംബിച്ചത്.
മദ്യ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമവും സര്‍ക്കാരിന് നോക്കേണ്ടതുണ്ട്. അത് ഒരു പ്രധാനകാര്യമായി സര്‍ക്കാര്‍ കാണുന്നു. അതിനാല്‍ മദ്യം വേണ്ടവര്‍ കഴിക്കട്ടെ, എന്നാല്‍ അതിനെതിരായുള്ള ബോധവല്‍ക്കരണവും ഉയര്‍ത്തിക്കൊണ്ടുവരണമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
കള്ള് വ്യവസായത്തില്‍ അപചയം വന്നത് ആ മേഖലയിലുള്ള ചിലരുടെ ലാഭക്കൊതി മൂലമാണ്. ആരോഗ്യദായകമായ അതിനെ അനാരോഗ്യകരമാക്കിയത് അവരാണ്. അതിനാല്‍ കള്ള് എന്നുപറഞ്ഞ് എന്തെങ്കിലും കൊടുക്കുന്നത് അംഗീകരിക്കാനാവില്ല.
ഷാപ്പ് പറ്റാത്തിടത്ത് അത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
COMMENTS