കണ്ണൂര്‍: ആയുധമെടുക്കാന്‍ കോണ്‍ഗ്രസ്സിനെ സി.പി.എം നിര്‍ബ്ബന്ധിക്കരുതെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന് പറഞ്ഞു. ആയുധമെടുക്കുന്നവരോട...
കണ്ണൂര്‍: ആയുധമെടുക്കാന്‍ കോണ്‍ഗ്രസ്സിനെ സി.പി.എം നിര്‍ബ്ബന്ധിക്കരുതെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന് പറഞ്ഞു. ആയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ തന്നെ കോണ്‍ഗ്രസ് പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ തീവ്രവാദി ഗ്രൂപ്പുകള്‍ പോലും പ്ലാന്‍ ചെയ്യാത്ത രീതിയിലാണ് സി.പി.എം കൊലപാതകം പ്ലാന്‍ ചെയ്യുന്നതെന്ന് വി.ഡി.സതീശന് ആരോപിച്ചു. ആക്രമത്തില്‍ പങ്കില്ലെന്നുള്ള സി.പി.എമ്മിന്റെ സ്ഥിരം പല്ലവിയാണ് ഇവിടെയും ആവര്‍ത്തിച്ചതെന്നും പി.ജയരാജന് അറിഞ്ഞുകൊണ്ടാണ് കൊലപാതകം നടന്നിരിക്കുന്നതെന്നും വി.ഡി.സതീശന് ആരോപിച്ചു.
പിണറായി വിജയന് അറിയാതെയാണ് ശുഹൈബിനെ കൊന്നതെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പി.ജയരാജനെ മാറ്റണമെന്നും വി.ഡി.സതീശന് ആവശ്യപ്പെട്ടു.
COMMENTS