തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് വിതരണത്തിനായുള്ള കരട് രേഖ ഇന്ന് തയ്യാറാക്കും. ഒരാഴ്ചയ്ക്കകം പെന്ഷന് കുടിശ്ശിക തീര്‍ക്കുമെ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് വിതരണത്തിനായുള്ള കരട് രേഖ ഇന്ന് തയ്യാറാക്കും. ഒരാഴ്ചയ്ക്കകം പെന്ഷന് കുടിശ്ശിക തീര്‍ക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ വിശ്വാസമര്‍പ്പിച്ച് ഇരിക്കുകയാണ് മുപ്പത്തിഎണ്ണായിരത്തോളം വരുന്ന പെന്ഷന് മുടങ്ങിയ കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാര്‍.
സര്‍ക്കാര്‍ നേരത്തെ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നെങ്കില്‍ സംസ്ഥാനത്ത് പതിനഞ്ച് പേരുടെ ജീവന് പൊഴിയില്ലായിരുന്നു എന്ന് അവര്‍ പറയുന്നു. ജൂലൈ വരെയുള്ള പെന്‍ഷനും ഇതുവരെയുള്ള കുടിശികയ്ക്കും ചേര്‍ത്ത് ഇപ്പോള്‍ വേണ്ടത് 584 കോടി രൂപയാണ്. ഇത്രയും തുക സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി സഹകരണ, ധന വകുപ്പ് സെക്രട്ടറിമാര്‍, കെ.എസ്.ആര്.ടി.സി എം.ഡി എന്നിവര്‍ ധാരാണാപത്രം ഒപ്പിടും. ഇതുവഴി ജൂലൈ വരെ പെന്ഷന് വിതരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഇപ്പോള്‍ ഇങ്ങനെ പോയി ഭാവിയില്‍ കെ.എസ്.ആര്.ടി.സിയെ സ്വയംപര്യാപ്തമാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
COMMENTS