തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് കുടിശിക വിതരണം ഇന്നു മുതല്‍ തുടങ്ങും. പെന്‍ഷന്‍കാരുടെ അഞ്ച് മാസമായി മുടങ്ങിക്കിടന്ന പെന്ഷനാണ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് കുടിശിക വിതരണം ഇന്നു മുതല്‍ തുടങ്ങും. പെന്‍ഷന്‍കാരുടെ അഞ്ച് മാസമായി മുടങ്ങിക്കിടന്ന പെന്‍ഷനാണ് ഇന്നു മുതല്‍ വിതരണം ചെയ്യുന്നത്.
ഇതിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
സഹകരണ ബാങ്കില്‍ അക്കൗണ്ട് തുറക്കുന്ന കാര്യത്തിലടക്കം പെന്ഷന് കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും പെന്‍ഷന്‍കാരുടെ ജീവിക്കാനുള്ള പ്രതീക്ഷയാണ് അഞ്ചു മാസത്തെ കുടിശിക കിട്ടുന്നതിലൂടെ കൈവന്നിരിക്കുന്നത്.
ജൂലായ് വരെയാണ് സഹകരണ ബാങ്ക് വഴിയുള്ള പെന്ഷന് വിതരണം നടത്തുമെന്ന് പറഞ്ഞിട്ടുള്ളത്. അതിനുശേഷമുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. ഇതും പെന്‍ഷന്‍കാര്‍ക്ക് ആശങ്കയ്ക്ക് വഴിയൊരുക്കുന്നു.
ഇതിനിടെ പെന്ഷന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പെന്‍ഷനേഴ്സ് അസോസിയേഷന് പ്രതിഷേധമുയര്‍ത്തിയിരുന്നു.
COMMENTS