ലണ്ടന്‍: ബ്രിട്ടണിലെ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ.എഫ്.സിയുടെ നൂറോളം ഔട്ട്ലെറ്റുകള് ആവശ്യത്തിന് കോഴിയിറച്ചി കിട്ടാത്തതിനാല്‍ പൂട്ടി. ...
ലണ്ടന്‍: ബ്രിട്ടണിലെ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ.എഫ്.സിയുടെ നൂറോളം ഔട്ട്ലെറ്റുകള് ആവശ്യത്തിന് കോഴിയിറച്ചി കിട്ടാത്തതിനാല്‍ പൂട്ടി. പുതിയ വിതരണ കമ്പനിയായ ഡി.എച്ച്.എല്ലുമായി കെ.എഫ്.സി കരാറിലേര്‍പ്പെട്ടതോടെയാണ് ഇത്തരത്തില്‍ പ്രതിസന്ധി രൂപപ്പെട്ടത്.
ബ്രിട്ടനിലെ തൊള്ളായിരത്തോളം വരുന്ന കെ.എഫ്.സി ഔട്ട്ലെറ്റുകളില് ആവശ്യമുള്ളത്ര കോഴിയിറച്ചി എത്തിക്കാന്‍ ഡി.എച്ച്.എല്ലിന് കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.
ഗുണമേന്മയില് വിട്ടുവീഴ്ച ഇല്ലാത്തതിനാല്‍ ചില ഔട്ട്ലെറ്റുകള് പൂട്ടുകയാണെന്നും മറ്റു ചില ഔട്ട്ലെറ്റുകളിലെ വിഭവങ്ങളുടെ എണ്ണം കുറച്ചെന്നും കെ.എഫ്.സി അറിയിച്ചു.
COMMENTS