ത്രിപുര: ത്രിപുരയില്‍ നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാന്‍ കേരള പൊലീസുമെത്തി. തൃശ്ശൂരില്‍ നിന്നുള്ള നാല് ബറ്റാലിയന് ഐ.ആര്...
ത്രിപുര: ത്രിപുരയില്‍ നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാന്‍ കേരള പൊലീസുമെത്തി. തൃശ്ശൂരില്‍ നിന്നുള്ള നാല് ബറ്റാലിയന് ഐ.ആര്.ബിക്കാണ് അഗര്‍ത്തല നഗരത്തിലെ ബൂത്തുകളുടെചുമതല. ഇതിനായുള്ള കേരള പൊലീസ് സംഘം ത്രിപുരയിലെത്തി.
കേരളത്തിന് സമാനമായ ഭൂപ്രകൃതിയാണ് ത്രിപുരയുടേതും. അതിനാല്‍ കേരളത്തിന് സമാനമായ മറ്റൊരിടത്ത് എത്തിയ പ്രതീതിയാണ് കേരള പൊലീസിന്.
അഗര്‍ത്തല നഗരത്തിലെ ഏതാണ്ട് എല്ലാ ബൂത്തുകള്‍ക്കും കമാണ്ടന്റ് പി.വി വില്‍സന്റെ നേതൃത്വത്തിലുള്ള 350 പേരടങ്ങുന്ന പൊലീസ് സംഘമാണ് കാവല്‍ നില്ക്കുക.
നേരത്തെ ആക്രമണാന്തരീക്ഷത്തിലായിരുന്ന ത്രിപുര ഇപ്പോള്‍ തീര്‍ത്തും സമാധാന അന്തരീക്ഷത്തിലാണ്. അതുകൊണ്ട് തന്നെ അവിടെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് കേരള പൊലീസ് കണക്കുകൂട്ടുന്നു.
ത്രിപുരയിലെ വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ മേഘാലയയിലെ തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞായിരിക്കും സംഘം കേരളത്തിലേക്ക് മടങ്ങന്നത്.
COMMENTS