ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ വിഷയത്തിനെതിരെ ലഭിച്ച ഹര്‍ജികളെല്ലാം ചീഫ് ജസ്റ്റീസ് ദീപക് മിശ...
ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ വിഷയത്തിനെതിരെ ലഭിച്ച ഹര്‍ജികളെല്ലാം ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും ജസ്റ്റീസ് ആര്.എഫ്.നരിമാനും ഉള്‍പ്പെട്ട ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു.
ജെല്ലിക്കെട്ടിന് അനുമതി നല്കുന്ന തമിഴ്നാട്ടിലെ നിയമങ്ങളും കാളയോട്ട മത്സരങ്ങള്‍ക്ക് അനുമതി നല്കുന്ന മഹാരാഷ്ട്രയിലെ നിയമങ്ങളും ചോദ്യം ചെയ്ത് ലഭിച്ചിട്ടുള്ള ഹര്‍ജികളെല്ലാം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് കഴിഞ്ഞ ഡിസംബര്‍ 12 ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന 1960 ലെ കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദദതി ചെയ്താണ് ജെല്ലിക്കെട്ടും കാളയോട്ടവും നടത്തുന്നതിന് അനുമതി നല്‍കുന്നത്. ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്ക്കുണ്ടോയെന്ന് ഭരണഘടനാ ബെഞ്ച് തീരുമാനിക്കും.
COMMENTS