കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തില്‍ നടന്ന സമാധ...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തില്‍ നടന്ന സമാധാന യോഗത്തില്‍ വാക്കേറ്റമുണ്ടായി.
കോണ്‍ഗ്രസ് - സിപിഎം നേതാക്കള്‍ തമ്മിലാണ് വാക്കേറ്റമുണ്ടായത്. പ്രതിപക്ഷ എം.എല്‍.എമാരെ വിളിക്കാത്തതിനെ തുടര്‍ന്നാണ് വാക്കേറ്റം തുടങ്ങിയത്.
തുടര്‍ന്ന് ഏകപക്ഷീയമായ നടപടിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് യോഗം ബഹിഷ്കരിച്ചു.
എന്നാല്‍ യു.ഡി.എഫിന്റെ അഭാവത്തിലും യോഗം തുടരുമെന്നും പ്രശ്നത്തിന് സമവായം കണ്ടെത്തുമെന്നും മന്ത്രി എ.കെ..ബാലന് വ്യക്തമാക്കി.
COMMENTS