തിരുവനന്തപുരം: ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ക്ക് പുറമെ ലോഫ്ളോര്‍, എ.സി, നോണ്‍ എ.സി ബസുകള്‍, സൂപ്പര്‍ എയര്‍ എക്സ്പ്രസ...
തിരുവനന്തപുരം: ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ക്ക് പുറമെ ലോഫ്ളോര്‍, എ.സി, നോണ്‍ എ.സി ബസുകള്‍, സൂപ്പര്‍ എയര്‍ എക്സ്പ്രസ്സ്, മള്‍ട്ടി ആക്സില്‍ സ്കാനിയ, വോള്‍വോ എന്നീ ബസുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
ജന്റം നോണ്‍ എ.സി ലോ ഫ്ളോര്‍ ബസുകളുടെ ഇപ്പോഴത്തെ മിനിമം നിരക്ക് എട്ടു രൂപയെന്നുള്ളത് നാളെ മുതല്‍ പത്തു രൂപയാകും. ഒരു കിലോമീറ്ററിന് 70 പൈസ എന്നുള്ളത് 80 പൈസയാകും.
വോള്‍വോ ലോ ഫ്ളോര്‍ എ.സി ബസുകളുടെ മിനിമം ചാര്‍ജ്ജ് 15 രൂപയെന്നുള്ളത് ഒരു രൂപ സെസു കൂടി ചുമത്തി 21 രൂപയാകും. ഒരു കിലോമീറ്ററിനുള്ള നിരക്ക് ഒന്നര രൂപയായി തുടരും.
സ്കാനിയ, വോള്‍വോ മള്‍ട്ടി ആക്സില്‍ ദീര്‍ഘദൂര സര്‍വ്വീസുകളുടെ മിനിമം നിരക്ക് 80 രൂപയാക്കും. ഈ ചാര്‍ജ്ജില്‍ 20 കിലോമീറ്റര്‍ സഞ്ചരിക്കാം.
സൂപ്പര്‍ എയര്എക്സ്പ്രസ്സ് ബസുകളുടെ മിനിമം നിരക്ക് 25 ല്‍ നിന്ന് 28 രൂപയാക്കി. ഈ നിരക്കില്‍ 10 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.
COMMENTS