തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അപലപിക്കുന്നുവെന്ന് സി.പി.എം ജില്ലാ സ...
തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അപലപിക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന് പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ലോക്കല്‍ കമ്മറ്റി അറിയിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും പി.ജയരാജന് അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സും സിപിഎമ്മുമായി തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്നും എന്നാല്‍ സംഭവം നടന്ന സ്ഥലത്ത് ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്തിന്റെ പേരിലായാലും കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS