കൊച്ചി:എം.ജി യൂണിവേഴ്സിറ്റി വി.സി ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ബാബു സെബാസ്റ്റിയന് മതിയായ യോഗ്യത ഇല്ലെന്നു ചൂണ്ടിക്...
കൊച്ചി:എം.ജി യൂണിവേഴ്സിറ്റി വി.സി ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ബാബു സെബാസ്റ്റിയന് മതിയായ യോഗ്യത ഇല്ലെന്നു ചൂണ്ടിക്കാട്ടി പ്രേംകുമാര്‍ എന്ന ആള് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
യൂണിവേഴ്സിറ്റി വി.സിയാകാന്‍ പത്തു വര്‍ഷത്തെ അദ്ധ്യാപന യോഗ്യത വേണമെന്നാണ് ഹര്‍ജിയില്‍ പ്രേംകുമാര്‍ പറഞ്ഞിരിക്കുന്നത്. ഇത് കോടതി ശരിവയ്ക്കുകയായിരുന്നു.
ബാബു സെബാസ്റ്റിയന് സ്വകാര്യ എയ്ഡഡ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ മാത്രമായിരുന്നെന്നും അദ്ധ്യാപകനായി ജോലി ചെയ്തിട്ടില്ലെന്നും നിയമനത്തില്‍ മതിയായ യോഗ്യതയുള്ളവരെ അവഗണിച്ചുവെന്നും കൊടതി ചൂണ്ടിക്കാട്ടി.
ബാബു സെബാസ്റ്റിയന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷന്‍ ടെക്നോളജിയില്‍ പത്തര വര്‍ഷം ജോലിചെയ്തത് വി.സി ആകാനുള്ള യോഗ്യതയായി പരിഗണിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ വി.സി ആകാന്‍ യോഗ്യത ഉണ്ടെന്നുതന്നെയാണ് തന്റെ വിശ്വാസമെന്നും ഗൂഢാലോചന ഉള്ളതായി കരുതുന്നില്ലെന്നും തുടര്‍നടപടികള്‍ വിധിപ്പകര്‍പ്പ് വന്നശേഷം ആലോചിക്കുമെന്നും ബാബു സെബാസ്റ്റിയന് വ്യക്തമാക്കി.
COMMENTS