തൃശ്ശൂര്‍: മലയാളത്തിലെ ഒരു യുവനടിക്കു നേരെ ട്രെയിനില്‍ ആക്രമണത്തിന് ശ്രമം നടന്നു. ഇന്നലെ മാവേലി എക്സ്പ്രസ്സില്‍ വടക്കാഞ്ചേരി സ്റ്റ...
തൃശ്ശൂര്‍: മലയാളത്തിലെ ഒരു യുവനടിക്കു നേരെ ട്രെയിനില്‍ ആക്രമണത്തിന് ശ്രമം നടന്നു. ഇന്നലെ മാവേലി എക്സ്പ്രസ്സില്‍ വടക്കാഞ്ചേരി സ്റ്റേഷനില്‍ വച്ചാണ് ആക്രമണത്തിന് ശ്രമം നടന്നത്.
അടുത്ത ബര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും ഇയാളുടെ കൈ പിടിച്ചു വച്ച് ബഹളം വച്ചിട്ടും ആരും സഹായത്തിനെത്തിയില്ലെന്നും നടി വ്യക്തമാക്കി.
ആ ട്രെയിനില്‍ തന്നെ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിനെത്തിയത്. ഇവര്‍ റെയില്‍വേ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ സ്റ്റേഷനില്‍ പൊലീസെത്തി പ്രതിയെ അറസ്റ്റു ചെയ്തു.
കന്യാകുമാരി സ്വദേശി ആന്റോ ബോസാണ് പിടിയിലായത്. ഇയാള്‍ തിരൂരില്‍ നിന്നാണ് നടിയുടെ കോച്ചില്‍ കയറിയത്. ട്രെയിനില്‍ ഉറങ്ങിക്കിടക്കവെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന നടിയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ മാനഭംഗശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
COMMENTS