കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ വിവാഹത്തലേന്ന് വരനെ പീഡനക്കേസില്‍ അറസ്റ്റു ചെയ്തു. പതിനേഴ് വയസ്സുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ നഗ്ന...
കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ വിവാഹത്തലേന്ന് വരനെ പീഡനക്കേസില്‍ അറസ്റ്റു ചെയ്തു. പതിനേഴ് വയസ്സുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ചു എന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇതോടുകൂടി ഇന്നു നടക്കാനിരുന്ന ഇയാളുടെ വിവാഹവും മുടങ്ങി.
പോക്സോ വകുപ്പു പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രദേശവാസിയായ യുവതിയുമായി ആയിരുന്നു ഇയാളുടെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നത്.
ഇയാള്‍ക്കെതിരെ പരാതി കിട്ടിയ ഉടന്‍ പൊലീസ് അന്വേഷിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
COMMENTS