തൃശൂര്‍: പൂര്‍ണ്ണമായും സന്തോഷിപ്പിക്കുന്ന ഒരു സിനിമ കിട്ടുന്നത് കച്ചിത്തുറുവില് നിന്ന് സൂചി ലഭിക്കുന്നതുപോലെയാണെന്ന് നടി ഭാവന അഭിപ്ര...
തൃശൂര്‍: പൂര്‍ണ്ണമായും സന്തോഷിപ്പിക്കുന്ന ഒരു സിനിമ കിട്ടുന്നത് കച്ചിത്തുറുവില് നിന്ന് സൂചി ലഭിക്കുന്നതുപോലെയാണെന്ന് നടി ഭാവന അഭിപ്രായപ്പെട്ടു. പുതിയ കന്നട ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോഴാണ് ഭാവന ഇങ്ങനെ പറഞ്ഞത്.
നായകന്മാര്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും ഒരേ സ്വഭാവമുള്ള വേഷങ്ങളില്‍ മടുപ്പുണ്ടായിരുന്നതായും താരം വ്യക്തമാക്കി.
എന്നാല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ മാത്രമേ ചെയ്യൂ എന്നു തീരുമാനിച്ചാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടി വരുമെന്നും നല്ല കഥാപാത്രങ്ങള്‍ ഇടയ്ക്ക് വരാറുണ്ടെന്നും നടി പറഞ്ഞു.
തേടി വരുന്ന കഥാപാത്രങ്ങള്‍ക്ക് ഒരേ സ്വഭാവമായതിനാലാണ് സിനിമ കുറച്ചതെന്നും നല്ല വേഷങ്ങള്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.
കുടുംബ ജീവിതത്തോടൊപ്പം സിനിമയും മുന്നോട്ടു കൊണ്ടുപോകാനാണ് ഇഷ്ടമെന്നും വിവാഹശേഷം ജീവിതത്തിലെ പിരിമുറുക്കങ്ങള്‍ക്ക് കുറവു വന്നിട്ടുണ്ടെന്നും ഭാവന പറഞ്ഞു.
COMMENTS