തിരുവനന്തപുരം: കലോത്സവത്തിലെ വ്യാജ അപ്പീലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അതിന്റെ മുന്നോടിയായി സ്കൂള്‍ മേധാവികളുടെയു...
തിരുവനന്തപുരം: കലോത്സവത്തിലെ വ്യാജ അപ്പീലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അതിന്റെ മുന്നോടിയായി സ്കൂള്‍ മേധാവികളുടെയും പരിശീലകരുടെയും മൊഴി എടുത്തു.
അവരുടെ മൊഴിയില്‍ നിന്നും വ്യാജ അപ്പീല്‍ കൊടുത്തത് തിരുവനന്തപുരം സ്വദേശിയാണെന്ന് ക്രൈംബ്രാഞ്ച് മനസ്സിലാക്കി.
വ്യാജ അപ്പീലിനായി 30,000 രൂപ വരെ നല്‍കിയെന്നാണ് മൊഴി ലഭിച്ചത്. പരിശീലകരാണ് ഇടനിലക്കാരായതെന്നും മൊഴിയില്‍ പറയുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ക്രൈംബ്രാഞ്ച് എസ്.പി പറഞ്ഞു.
COMMENTS