തിരുവനന്തപുരം: എകെജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ വിടി ബല്‍റാം എംഎല്‍എയെ തള്ളിപ്പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്ക്ക...
തിരുവനന്തപുരം: എകെജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ വിടി ബല്‍റാം എംഎല്‍എയെ തള്ളിപ്പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് എംഎം ഹസനും ബല്‍റാമിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു.
എന്നാല്‍,യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ശക്തമായ പിന്തുണയാണ് വിടി ബല്‍റാമിനു നല്‍കുന്നത്.
കോണ്‍ഗ്രസ് നേതൃത്വം പിന്തുണയ്ക്കണമെന്നാണ് ടി.സിദ്ദിഖ് ആവശ്യപ്പെട്ടത്. ബല്‍റാമിനെതിരായ സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് പ്രകടമാകുന്നതെന്നും ടി. സിദ്ദിഖ് പറഞ്ഞു.
ആദ്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാപ്പു പറയട്ടെ അതിനുശേഷം വിടി ബല്‍റാം മാപ്പു പറയുന്ന കാര്യം തീരുമാനിക്കാമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദീന് കുര്യാക്കോസ് പറഞ്ഞത്.
നെഹ്റു കുടുംബത്തെ കുറിച്ച് അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളാണ് കോടിയേരിയുടെ ഭാഗത്തുനിന്നുണ്ടായത്. അതില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കണമെന്നും ദീന് കുര്യാക്കോസ് ആവശ്യപ്പെട്ടു.
മുതിര്‍ന്ന നേതാക്കളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മാത്രമാണ് ബല്‍റാമിനെ അനുകൂലിച്ചു രംഗത്തെത്തിയത്. വിടി.ബല്‍റാമിനെ വിമര്‍ശിക്കുന്നവര്‍ അതിലും വലിയ തെറ്റ് ചെയ്തവരാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
ബല്‍റാം പറഞ്ഞതിനെ ന്യായീകരിക്കുന്നില്ല, എന്നാല്‍, ബല്‍റാമിനെ വിമര്‍ശിക്കുന്നവര്‍ അതിലും വലിയ തെറ്റ് ചെയ്തവരാണെന്ന് തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ വിടി ബല്‍റാമിനെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഫേസ്ബുക്ക് പേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തുന്നുണ്ട്.
Keywords: VT Balram MLA, Congress, AKG issue, congress leaders

COMMENTS