തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് എതിരായ സി.എ.ജി റിപ്പോര്‍ട്ടിനെ കുറിച്ചന്വേഷിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് വിഴിഞ്ഞം തുറമുഖത്...
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് എതിരായ സി.എ.ജി റിപ്പോര്‍ട്ടിനെ കുറിച്ചന്വേഷിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് വിഴിഞ്ഞം തുറമുഖത്ത് സന്ദര്‍ശനം നടത്തി. ജനുവരി പത്തിന് ശേഷം തെളിവെടുപ്പ് തുടങ്ങുമെന്ന് കമ്മീഷന് വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതി സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നും അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അധിക ലാഭം ഉണ്ടാക്കാനേ ഇതുപകരിക്കൂ തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് ഇടതു സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്.
COMMENTS