തിരുവനന്തപുരം: സംസ്ഥാനത്തെ ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടി കൊലക്കേസില്‍ പിന്നെയും വഴിത്തിരിവ്. ഉദയകുമാറിനെ ഉരുട്ടാന്‍ ഉപയോഗ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടി കൊലക്കേസില്‍ പിന്നെയും വഴിത്തിരിവ്. ഉദയകുമാറിനെ ഉരുട്ടാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും കിടത്തിയ കട്ടിലും വസ്ത്രങ്ങളും മുന്‍ ഫോറന്‍സിക് അസിസ്റ്റന്റ് ഡയറക്ടര്‍ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായിരിക്കുന്നത്. സി.ബി.ഐ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയ്ക്കിടെയാണ് അദ്ദേഹം ഇവ തിരിച്ചറിഞ്ഞത്.
2005 സെപ്തംബര്‍ 27 നാണ് മോഷണകുറ്റം ആരോപിച്ച് ഉദയകുമാറിനെ ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉരുട്ടല്‍ അടക്കമുള്ള ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടയുകയായിരുന്നു.
മരിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ഉദയകുമാറിന് ക്രൂരമായ മര്ദ്ദനങ്ങളേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറും. ഉദയകുമാറിന്റെ നിലവിളി ലോക്കപ്പില്‍ നിന്ന് കേട്ടെന്ന് ഒരു വനിതാ പൊലീസും നേരത്തെ മൊഴി നല്‍കിയിരുന്നു.
COMMENTS