ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്ക് സീറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ നീക്കം നടക്കുന്നു. റെയില്‍വേ ബോര്‍ഡ് റിവ...
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്ക് സീറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ നീക്കം നടക്കുന്നു. റെയില്‍വേ ബോര്‍ഡ് റിവ്യൂ കമ്മിറ്റിയുടേതാണ് ഈ നിര്‍ദ്ദേശം.
ഇത് അംഗീകരിച്ചാല്‍ ഉത്സവ സമയങ്ങളില്‍ ലോവര്‍ ബര്‍ത്ത് യാത്രക്കാര്‍ കൂടുതല്‍ പണം നല്‍കേണ്ടതായി വരും. പ്രീമിയം ട്രെയിനുകളിലെ നിരക്ക് പുനക്രമീകരിക്കുന്നതിനും പരിഷ്കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് ഈ കമ്മിറ്റി രൂപീകരിച്ചത്.
ഉത്സവ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തണമെന്നും അല്ലാത്ത സമയത്ത് ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതു കൂടാതെ കൂടുതല്‍ പണം നല്കി യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള സീറ്റ് കിട്ടാനും ട്രെയിനുകള്‍ നിശ്ചിത കേന്ദ്രങ്ങളിലെത്തുന്നതിന് കാലതാമസമുണ്ടായാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും റെയില്‍വേ ബോര്‍ഡ് റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
COMMENTS