തിരുവനന്തപുരം: ദിനംപ്രതിയുണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ നാളെ പണിമുടക്ക...
തിരുവനന്തപുരം: ദിനംപ്രതിയുണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ നാളെ പണിമുടക്കിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് പണിമുടക്ക്.
ടാക്സി വാഹനങ്ങള്‍, സ്വകാര്യ ബസ്സുകള്‍, കെ.എസ്.ആര്.ടി.സി ബസ്സുകള്‍ തുടങ്ങിയവ നാളത്തെ പണിമുടക്കില്‍ പങ്കെടുക്കും. ചരക്കു ലോറികളും നാളത്തെ പണിമുടക്കില്‍ പങ്കെടുക്കും. എന്നാല്‍ റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.
നാളത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ടെങ്കിലും പി.എസ്.സി പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
COMMENTS