തിരുവനന്തപുരം: ഈ വര്‍ഷത്തെ ടി.എന്‍.ജി പുരസ്കാരം എം.എം.ചാക്കോയ്ക്ക്. സ്വന്തം ജീവിതം ആലംബഹീനര്‍ക്കായി മാറ്റിവച്ച പത്തു പേരാണ് അന്തിമ പ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ ടി.എന്‍.ജി പുരസ്കാരം എം.എം.ചാക്കോയ്ക്ക്. സ്വന്തം ജീവിതം ആലംബഹീനര്‍ക്കായി മാറ്റിവച്ച പത്തു പേരാണ് അന്തിമ പട്ടികയില്‍ ഇടംനേടിയത്. അവരില്‍ നിന്നാണ് എം.എം.ചാക്കോ പുരസ്കാരത്തിന് അര്‍ഹനായത്.
കാസര്‍കോഡ് മടിക്കൈയിലുള്ള ചാക്കോയുടെ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ആരുമില്ലാത്ത നൂറുകണക്കിന് പേര്‍ക്കാണ് അഭയം നല്‍കുന്നത്. സ്വന്തം ശാരീരിക പരിമിതികള്‍ മറികടന്നാണ് ചാക്കോ ഇങ്ങനെ നൂറു കണക്കിന് പേര്‍ക്ക് അത്താണിയാകുന്നത്.
പുരസ്കാരത്തിന് പരിഗണിച്ചവരെല്ലാം സമൂഹത്തിന് മാതൃകയായവരാണ്.
ഈ മാസം മുപ്പതാം തീയതി കനകക്കുന്നില്‍ വച്ച് പുരസ്കാരം സമ്മാനിക്കും.
COMMENTS