ന്യൂഡല്‍ഹി: കേന്ദ്രീയവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത പ്രാര്‍ത്ഥന ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് സുപ്രീംകോടതി പ്ര...
ന്യൂഡല്‍ഹി: കേന്ദ്രീയവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത പ്രാര്‍ത്ഥന ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് സുപ്രീംകോടതി പ്രസ്താവന ഇറക്കി.
കേന്ദ്ര ഗവണ്മെന്റിനോടും കേന്ദ്രീയവിദ്യാലയ അധികൃതരോടും കോടതി വിശദീകരണം ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ മൊത്തമുള്ള (1100) കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹിന്ദിയിലും സംസ്കൃതത്തിലുമുള്ള പ്രാര്‍ത്ഥന ഒരു പ്രത്യേക മതവിഭാഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
വിനായക് ഷാ എന്ന അഭിഭാഷകന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഈ പ്രസ്താവന ഉണ്ടായത്.
ഇത് വളരെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ പ്രശ്നമാണെന്ന് ജസ്റ്റീസ് ആര്.എഫ്.നരിമാന് തലവനായുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
COMMENTS