തിരുവനന്തപുരം; നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ പൊലീസ് കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ നാളെ കേസ് രജിസ്റ്റര്‍ ച...
തിരുവനന്തപുരം; നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ പൊലീസ് കസ്റ്റഡി
മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
സെക്രട്ടേറിയറ്റിന് മുന്പില് 770 ദിവസമായി സമരം ചെയ്യുന്ന ശ്രീജിവിന്റെ അനുജന് ശ്രീജിത്ത് സി.ബി.ഐ അന്വേഷണ നടപടികള്‍ തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന് അറിയിച്ചു.
ആരോഗ്യസ്ഥിതി മോശമായിട്ടും സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നിവധിപ്പേരാണ് സെക്രട്ടേറിയറ്റിനു മുന്പിലെ സമര പന്തലില്‍ എത്തുന്നത്.
രണ്ടു വര്‍ഷത്തിലേറെയായി ശ്രീജിത്ത് നടത്തുന്ന സമരം ഇപ്പോള്‍ വാര്‍ത്തയായപ്പോള്‍ മുഖ്യമന്ത്രി ശ്രീജിത്തിനെ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. ചര്‍ച്ചയില്‍ മുഖ്യമന്ത്രി നല്കിയ ഉറപ്പാണ് ഇപ്പോള്‍ നടപ്പിലാകുന്നത്.
COMMENTS