സെഞ്ചൂറിയന്‍: കൂറ്റന്‍ സ്കോര്‍ ഉന്നമിട്ട് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ രണ്ടാം ടെസ്റ്റില്‍ അല്പംവൈകിയെങ്കിലും പിടിച്ചുകെട്ടി ഇന്‍...
സെഞ്ചൂറിയന്‍: കൂറ്റന്‍ സ്കോര്‍ ഉന്നമിട്ട് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ രണ്ടാം ടെസ്റ്റില്‍ അല്പംവൈകിയെങ്കിലും പിടിച്ചുകെട്ടി ഇന്ത്യ.
ആദ്യദിനം പിരിയുമ്പോള്‍ ആറു വിക്കറ്റിന് 269 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. ഓപ്പണര്‍ എയ്ഡന്‍ മര്‍ക്റാം 150 പന്തില്‍ 94 റണ്‍സെടുത്ത് ശക്തമായ അടിത്തറയിട്ടു. വിശ്വസ്ത ബാറ്റ്സ്മാനായ ഹാഷിം അംല 82 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
നല്ല തുടക്കം കിട്ടിയിട്ടും മദ്ധ്യനിര പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതാണ് ദക്ഷിണാഫ്രിയ്ക്കു വിനയായത്. ഡീന്‍ എല്‍ഗര്‍ (31), എബി ഡിവില്ലിയേഴ്സ് (20), ക്വിന്റണ്‍ ഡിക്കോക്ക് (പൂജ്യം), ഫിലാന്‍ഡര്‍ (പൂജ്യം) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല.
ക്രീസില്‍ ക്യാപ്റ്റന്‍ ഡുപ്ലെസിസും (77 പന്തില്‍ 24), കേശവ് മഹാരാജുമാണ് (23 പന്തില്‍ 10). ആര് അശ്വിന് മൂന്നു വിക്കറ്റ് നേടി. ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി.
ടോസ് ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. അവര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റങ്ങളുണ്ട്. വൃദ്ധിമാന്‍ സാഹയ്ക്കു പകരം പാര്‍ഥിവ് പട്ടേല്‍ ടീമിലെത്തി. ഓപ്പണര്‍ ശിഖര്‍ ധവാനെ ഒഴിവാക്കി കെ.എല്‍.രാഹുലിനെ വിളിച്ചു. ഭുവനേശ്വര്‍ കുമാറിനെ മാറ്റി ഇശാന്ത് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി.
ആദ്യ ടെസ്റ്റ് തോറ്റതിന്റെ ക്ഷീണത്തിലും ആഘാതത്തിലുമാണ് ഇന്ത്യന്‍ ടീം.
COMMENTS