തിരുവനന്തപുരം: പ്രത്യേക അന്വേഷണസംഘം സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. ബി.ജെ.പി നേതാവ് കെ.സുരേന്ദ്...
തിരുവനന്തപുരം: പ്രത്യേക അന്വേഷണസംഘം സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തത്.
മുന്‍പ് തന്നെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആ പ്രസ്താവനയാണ് കേസിന് ആധാരം.
എന്നാല്‍ ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താത്തതിന്റെ പേരില്‍ ഉണ്ടായ പ്രശ്നങ്ങളാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഉമ്മന്‍ചാണ്ടി പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്കി.
COMMENTS