തിരുവനന്തപുരം: മൈസൂര്‍ കല്യാണത്തിന്റെ കഥ പറയുന്ന ആയിഷ എന്ന ഹ്രസ്വചിത്രത്തിന് സൈമ അവാര്‍ഡ് ലഭിച്ചു. മൈസൂര്‍ കല്യാണത്തിന്റെ ഇരയായ ഒരു പ...
തിരുവനന്തപുരം: മൈസൂര്‍ കല്യാണത്തിന്റെ കഥ പറയുന്ന ആയിഷ എന്ന ഹ്രസ്വചിത്രത്തിന് സൈമ അവാര്‍ഡ് ലഭിച്ചു.
മൈസൂര്‍ കല്യാണത്തിന്റെ ഇരയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ചിത്രം വരച്ചുകാട്ടന്നു.
യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് സതീഷ് ബാലയാണ്. 25 മിനിട്ടാണ് ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം. ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തീര്‍ത്ഥ റോഷനാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മേഘ സതീഷും ഛായാഗ്രഹണംഎ.ആര്.ഷാജിയുമാണ്.
ഫെബ്രുവരിയില്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന സൈമ അവാര്‍ഡ് നൈറ്റില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
COMMENTS