പമ്പ: ശബരിമലയില്‍ നാളെ മകരവിളക്ക് പൂജകള്‍ നടക്കും. മകരവിളക്കിന് മുന്നോടിയായുള്ള പൂജകള്‍ സന്നിധാനത്ത് തുടങ്ങി. സന്നിധാനത്ത് ഇന്നും നാളെ...
പമ്പ: ശബരിമലയില്‍ നാളെ മകരവിളക്ക് പൂജകള്‍ നടക്കും. മകരവിളക്കിന് മുന്നോടിയായുള്ള പൂജകള്‍ സന്നിധാനത്ത് തുടങ്ങി. സന്നിധാനത്ത് ഇന്നും നാളെയും പ്രത്യേക പൂജകളുണ്ടാകും.
ഭക്തജനങ്ങളുടെ തിരക്ക് പ്രതീക്ഷിച്ച് വന്‍സുരക്ഷാക്രമീകരണങ്ങളാണ് പമ്പ മുതല്‍ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നത്.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തില്‍ മകരസംക്രമ പൂജയ്ക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കും സന്നിധാനം ഒരുക്കുന്നതിനുള്ള ശുദ്ധിക്രിയകളാണ് ഇപ്പോള്‍ നടക്കുന്നത്.
നാളെ ഉച്ചയ്ക്കാണ് മകരസംക്രമ പൂജ. സന്നിധാനവും പരിസരപ്രദേശങ്ങളും അയ്യപ്പഭക്തരെക്കൊണ്ടും ശരണമന്ത്രത്താലും നിറഞ്ഞിരിക്കുകയാണ്. ഇന്നലെ പന്തളത്ത് കൊട്ടാരത്തില്‍ നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്തെത്തും. ആ തിരുവാഭരണം ചാര്‍ത്തിയാണ് നാളത്തെ ദീപാരാധന നടക്കുക.
COMMENTS