തിരുവനന്തപുരം: വി.ടി.ബല്‍റാം എം.എല്‍.എയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്തുവന്നു. എ.കെ.ഗോപാലനെക്കുറിച്ച് ഇല...
തിരുവനന്തപുരം: വി.ടി.ബല്‍റാം എം.എല്‍.എയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്തുവന്നു. എ.കെ.ഗോപാലനെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങളൊന്നും ബല്‍റാം പറഞ്ഞിട്ടില്ലെന്നും അതിനാല്‍ ബല്‍റാം മാപ്പ് പറയേണ്ട കാര്യമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
ബല്‍റാമിനെ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട് എം.എം.മണിയുടെ പ്രസ്താവനകള്‍ക്ക് മറുപടി പറയുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. ബല്‍റാമിനെ ആക്രമിക്കുന്നവര്‍ കാറല്‍ മാര്‍ക്സിന്റെ ജീവചരിത്രം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എ.കെ.ഗോപാലന് ഒരാളെ പ്രേമിച്ചത്. സ്വന്തം ഭാര്യയുള്ളപ്പോള്‍ എ.കെ.ഗോപാലന് തന്റെ പിറകെ നടന്നിരുന്നെന്ന് കെ.ആര്.ഗൗരിഅമ്മ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിത്താന് ആരോപിച്ചു.
COMMENTS